സിയാൽ
ഓഹരിയുടമകൾക്ക് 55 ശതമാനം ലാഭവിഹിതം

സിയാലിന്റെ കൺസൾട്ടൻസി സർവീസായ സിയാൽ എയ്‌സസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ ലോഗോ പ്രകാശിപ്പിക്കുന്നു
നെടുമ്പാശേരി
സിയാൽ ഓഹരിയുടമകൾക്ക് 55 ശതമാനം ലാഭവിഹിതം നൽകുന്നതിനുള്ള ഡയറക്ടർബോർഡിന്റെ ശുപാർശയ്ക്ക് വാർഷികപൊതുയോഗം അംഗീകാരം നൽകി.
2025-–26 സാമ്പത്തികവർഷത്തിൽ 1,220 കോടിയുടെ മൊത്തവരുമാനവും 502 കോടിയുടെ ലാഭവുമാണ് സിയാൽ നേടിയത്. യോഗത്തിൽ ചെയർമാൻ മുഖ്യമന്ത്രി വി ഡി സതീശൻ അധ്യക്ഷനായി. സിയാലിന്റെ പുതിയ പദ്ധതി "സിയാൽ ഏയ്‌സസ്' (ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്പർട്ട് സർവീസസ്), പാർക്ക് ചെയ്ത വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ബ്രിഡ്ജ് മൗണ്ട് എക്യൂപെൻസ് സർവീസ് എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
വിമാനത്താവള നിർമാണ ആസൂത്രണം, റൺവെ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കമേഴ്‌സ്യൽ എന്നീ മേഖലകളിൽ സിയാൽ കൺസൾട്ടൻസി സേവനം നൽകും. ബംഗാളിലെ ദുർഗാപൂർ വിമാനത്താവളത്തിലെ പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനം ആദ്യപദ്ധതിയായി നടപ്പിലാക്കും. മന്ത്രിയും സിയാൽ ഡയറക്ടറുമായ റോജി എം ജോൺ, സിയാൽ എംഡി എസ് സുഹാസ്, കമ്പനി സെക്രട്ടറി കെ രാജീവ്, സിഎഫ്ഒ സജി ഡാനിയേൽ എന്നിവർ സംസാരിച്ചു.









0 comments