ad
Deshabhimani

വ്യോമ ചരക്കുനീക്കത്തിന്റെ പ്രാധാന്യം വിളിച്ചോതി വാണിജ്യപ്രദർശനം

cial
വെബ് ഡെസ്ക്

Published on Feb 01, 2026, 03:58 AM | 1 min read

നെടുമ്പാശേരി

സിയാൽ രാജ്യാന്തര കാർഗോ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച വാണിജ്യ പ്രദർശനം ശ്രദ്ധേയമായി. കയറ്റുമതി മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരെയും തുടക്കക്കാരെയും പിന്തുണയ്ക്കുന്ന സിയാൽ ഇൻക്യൂബേഷൻ സെന്റർ പ്രദർശന സ്റ്റാളിലുണ്ട്. ആദ്യമായി ഈ മേഖലയിലേക്ക് കടക്കുന്നവർക്ക് സഹായവും മാർഗനിർദേശവും നൽകുകയാണ് സിയാൽ എയർ കാർഗോയുടെ സംരംഭമായ ഇൻക്യൂബേഷൻ സെന്റർ.


കയറ്റുമതിയുമായി ബന്ധപ്പെട്ട സംശയദുരീകരണം, നടപടിക്രമങ്ങൾ, നിയമപരമായ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ ഇവിടെ ലഭ്യമാകും. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും കാർഗോ–ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുമായും നേരിട്ട്‌ ആശയവിനിമയത്തിനുള്ള അവസരവുമുണ്ട്‌. അന്താരാഷ്ട്ര വ്യാപാരത്തിലേക്ക് ആദ്യ ചുവടുവയ്ക്കുന്നവർക്ക് ആവശ്യമായ നെറ്റ്‌വർക്ക് സാധ്യതകളും ലഭ്യമാകും. കൂടാതെ എയർലൈൻസ്, കസ്റ്റംസ് ബ്രോക്കേഴ്‌സ്, കയറ്റുമതി, ഇറക്കുമതി സംരംഭകർ, ലോജിസ്റ്റിക്സ് സ്‌കിൽ ഡെവലപ്മെന്റ് മേഖല തുടങ്ങി 54 സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്‌. കർഷക സംരംഭങ്ങൾ, മെഡിക്കൽ ഉൽപ്പന്ന കയറ്റുമതിക്കാർ, സ്‌പൈസസ്, റബ്ബർ, നാളികേര വികസന ബോർഡുകൾ, അപേഡ, എംപിഇഡിഎ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്റ്റാളുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home