സിയാലിൽനിന്ന് ഷാർജയിലേക്ക് ചരക്കുവിമാനം

സിയാലിൽ ഇൻഡിഗോയുടെ പുതിയ കാർഗോ സർവീസ് ആരംഭിക്കുന്ന ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഇൻഡിഗോ കാർഗോ വൈസ് പ്രസിഡന്റ് വിപിൻ കുമാർ മൊഹ്‌ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
നെടുമ്പാശേരി
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഷാർജയിലേക്ക് ഇൻഡിഗോയുടെ ഷെഡ്യൂൾഡ് ചരക്കുവിമാന സർവീസ് ആരംഭിച്ചു. എയർബസ് എ321 വിഭാഗത്തിലുള്ള ചരക്കുവിമാനമാണ് കൊച്ചി–ഷാർജ റൂട്ടിൽ സർവീസ് നടത്തുന്നത്. നിലവിൽ ആഴ്ചയിൽ ഒരു സർവീസാണ് ഉണ്ടാകുക. തുടർന്ന് ആഴ്ചയിൽ മൂന്നായി ഉയർത്തും.
ഷാർജ വഴി യുഎഇയിലെയും ഗൾഫ് മേഖലയിലെയും മറ്റു വിപണികളിലേക്കും ചരക്കുകൾ എത്തിക്കുന്നതിന് കയറ്റുമതിക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.
സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, എയർപോർട്ട് ഡയറക്ടർ ജി മനു, കാർഗോ ഹെഡ് സതീഷ് കുമാർ പൈ, ഇൻഡിഗോ കാർഗോ വൈസ് പ്രസിഡന്റ് വിപിൻ കുമാർ മോഹ്‌ല എന്നിവർ സംസാരിച്ചു.










0 comments