രാക്കുളിത്തിരുനാളിന് കൊടിയേറ്റി

പിറവം
രാജാക്കന്മാരുടെ ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിൽ രാക്കുളിത്തിരുനാളിന് വികാരി ഫാ. തോമസ് പ്രാലേൽ കൊടിയേറ്റി. ഏഴുവരെയാണ് തിരുനാൾ. അഞ്ചുവരെ ദിവസവും വൈകിട്ട് 6.30ന് ലദീഞ്ഞും കുർബാനയും നൊവേനയും നടക്കും. അഞ്ചിന് രാത്രി 7.30ന് പ്രദക്ഷിണം ആരംഭിക്കും. ആറിന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ റാസ, രാത്രി ഏഴിന് തിരുവനന്തപുരം മെട്രോ വോയ്സിന്റെ മെഗാ ഷോ. ഏഴിന് രാവിലെ 6.30ന് സെമിത്തേരി സന്ദർശനവും കുർബാനയും നടക്കും.











0 comments