ഗതാഗതക്കുരുക്ക് ; കപ്പേളയുടെ ഒരുഭാഗം പൊളിച്ച് പള്ളി ഭാരവാഹികൾ

പെരുമ്പാവൂർ
വല്ലം–പാറപ്പുറം റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സെന്റ് തെരേസാസ് ഫൊറോന ദേവാലയത്തിന്റെ കപ്പേളയുടെ ഒരുഭാഗം പൊളിച്ചുനീക്കി. വല്ലം പാലം നിലവിൽ വന്നതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള തിരക്ക് കൂടിയപ്പോഴാണ് വല്ലം സെന്റ് ആന്റണീസ് കപ്പേളയുടെ കുറച്ചുഭാഗം പൊളിച്ചുനീക്കാൻ പള്ളി ഭാരവാഹികൾ തീരുമാനിച്ചത്.
വല്ലം ജങ്ഷനിൽനിന്ന് പാലത്തിലേക്കുള്ള റോഡിലെ വളവിലാണ് സെന്റ് ആന്റണീസ് കപ്പേള സ്ഥിതിചെയ്യുന്നത്. റോഡിൽ വളവുതിരിയാനുള്ള വീതി കുറവായതിനാൽ വാഹനയാത്രികര്‍ ബുദ്ധിമുട്ടിയിരുന്നു. ഇടവക വികാരി സെബാസ്റ്റ്യൻ മാടശേരി, അസി. വികാരി ജിഫിൻ മാവേലി, ട്രസ്റ്റിമാരായ ലിയോ പോൾ, ആപ്പാടൻ സാബു എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.











0 comments