ad
Deshabhimani

ക്രിസ്‌മസ് ആഘോഷിക്കാൻ അലക്സിയുടെ വീട്ടിൽ 
ചങ്ങാതിക്കൂട്ടമെത്തി

Christmas Celebrations
വെബ് ഡെസ്ക്

Published on Dec 25, 2025, 02:38 AM | 1 min read


കൊച്ചി

​എറണാകുളം ബിആർസിയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന തേവര സെന്റ്‌ മേരീസ് യുപി സ്കൂളിലെ അലക്സിയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കാൻ സമ്മാനങ്ങളുമായി ചങ്ങാതിക്കൂട്ടമെത്തി. കൗൺസിലർ കെ എസ് അഭിലാഷ് കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.


ബിആർസി കോ–ഓർഡിനേറ്റർ എസ് ജിതേഷ്, ഹെഡ്മിസ്ട്രസ് ജിനി ജോർജ്, എ എ അശ്വതി, സ്പെഷ്യൽ എഡ്യുക്കേറ്റർ പി ജി ലേഖ എന്നിവർ സംസാരിച്ചു. സ്കൂളിലെ കൂട്ടുകാരും അധ്യാപകരും ചേർന്ന് പുൽക്കൂട് ഒരുക്കിയും കാരൾ ഗാനങ്ങൾ പാടിയും ക്രിസ്മസ് ആഘോഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home