ad
Deshabhimani

കെ ചന്ദ്രൻപിള്ള സ്ഥാനമൊഴിഞ്ഞു

സമ്മാനിച്ചത്‌ നേട്ടങ്ങളുടെ 
ജിസിഡിഎ കാലം

chandranpilla
വെബ് ഡെസ്ക്

Published on May 16, 2026, 02:20 AM | 1 min read

കൊച്ചി


കെ ചന്ദ്രൻ പിള്ള ജിസിഡിഎ ചെയർമാൻ സ്ഥാനമൊഴിഞ്ഞു. നഗരവികസനത്തിലും ആസൂത്രണത്തിലും നിരവധി നേട്ടങ്ങൾ സമ്മാനിച്ചാണ്‌ പടിയിറക്കം. വലിയ ഉത്തരവാദിത്തം നിറേവറ്റിയ സംതൃപ്‌തിയോടെയണ്‌ ഒഴിയുന്നതെന്നും ഒപ്പമുണ്ടായ എല്ലാവർക്കും നന്ദിയെന്നും ചന്ദ്രൻ പിള്ള പറഞ്ഞു.


ജിസിഡിഎയെ സജീവവും ജനവിശ്വാസം നേടിയതുമായ നഗരവികസന അതോറിറ്റിയായി മാറ്റാനാണ് ശ്രമിച്ചത്. പല പദ്ധതികൾക്കും പുതുജീവൻ നൽകാനും പുതിയ വികസന ഇടപെടലുകൾ ആരംഭിക്കാനും നഗരാസൂത്രണത്തിൽ ദീർഘകാല കാഴ്ചപ്പാട് മുന്നോട്ടുവയ്‌ക്കാനുമായി. ബോധി നഗരവികസന കോൺക്ലേവ്‌ ജിസിഡിഎയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധവും ആത്മവിശാസവും നൽകുന്നതിൽ നിർണായകമായ ഇടപെടലായി. രാജേന്ദ്ര മൈതാനം വികസനം, ചങ്ങമ്പുഴ പാർക്ക്‌ നവീകരണം, വിവിധ പ്രദേശങ്ങളിലെ അയൽക്കൂട്ട പാർക്കുകളുടെ നിർമാണം, ഒമ്പത് നഗരസഭകളിലെ ഒന്പത്‌ പൊതുഇടങ്ങൾ എന്നിവ യാഥാർഥ്യമാക്കി. കലൂർ മാർക്കറ്റ്‌ നവീകരണം, ഫുഡ്സ്‌ട്രീറ്റ്‌ പദ്ധതി, സ്‌ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ഉറപ്പാക്കുന്ന ഷീ ഹോസ്‌റ്റൽ, നഗരജീവിതത്തിന്റെ പുതിയ ആവശ്യങ്ങളെ മുൻനിർത്തിയ ലൈഫ്‌ പദ്ധതികൾ ശ്രദ്ധേയ നേട്ടങ്ങളാണ്.


ഇൻഫോപാർക്ക്‌ മൂന്നാംഘട്ട വികസനവുമായി ബന്ധപ്പെട്ട് ലാൻഡ് പൂളിങ്ങിനെ അടിസ്ഥാനമാക്കി പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. കൊച്ചിയുടെ ഭാവിവികസനത്തിൽ അതീവ നിർണായകമായ ഇടപെടലാണിത്‌. ജീവനക്കാരുടെ ശമ്പള പരിഷ്കരണം അംഗീകരിപ്പിച്ചെടുക്കാൻ കഴിഞ്ഞത് പ്രധാന നേട്ടമാണ്‌. ജിസിഡിഎയുടെ ഇന്നത്തെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ രൂപീകരിക്കുകയും അത് സർക്കാർതലത്തിൽ അന്തിമമായി തീരുമാനിപ്പിക്കുകയും ചെയ്യുന്നതിന്‌ പൂർണമായി സാധിച്ചില്ല. ഉദ്യോസ്ഥരുടെയും ജീവനക്കാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമമാണ് നേട്ടങ്ങൾക്ക്‌ പിന്നിൽ. സംസ്ഥാന സർക്കാരിന്റെ പിന്തുണയും മാർഗനിർദേശവും ശക്തിയായി –ചന്ദ്രൻപിള്ള പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home