സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം
ജില്ലയില്‍ മികച്ച വിജയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വിജയം നേടിയ കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ഒത്തുകൂടിയപ്പോൾ, ഉയർന്ന മാർക്കുനേടിയ മേഘ്‌ന എ മേനോന് പ്രിൻസിപ്പൽ ബെലിന്റ വിവേര മധുരം നൽകുന്നു
കൊച്ചി
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തില്‍ മികവോടെ ജില്ല. 197 സ്‌കൂളും മികച്ച വിജയം കൈവരിച്ചു. തിരുവനന്തപുരം മേഖലയിലാണ് എറണാകുളം ജില്ല ഉള്‍പ്പെടുന്നത്. 99.79 ശതമാനം വിജയത്തോടെ ഇത്തവണയും തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. 33,215 ആണ്‍കുട്ടികളും 33,307 പെണ്‍കുട്ടികളുമടക്കം 66,522 വിദ്യാര്‍ഥികളാണ് മേഖലയില്‍നിന്ന് പരീക്ഷ എഴുതിയത്. ഇതില്‍ 66,427 വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് അര്‍ഹരായി.
ഈ അധ്യയന വർഷംമുതൽ പത്താം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷകളാണ് നടത്തുന്നത്. ഒന്നാം ബോർഡ് പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ഉടനെ നടത്തുന്ന രണ്ടാം ബോർഡ് പരീക്ഷയെഴുതാം. മാർക്കിൽ നിലവാരം ഉയർത്താൻ താല്‍പര്യമുള്ള വിദ്യാർഥികൾക്കും രണ്ടാം ബോർഡ് പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട്. രണ്ടാം ബോർഡ് പരീക്ഷയ്ക്കുശേഷം മാത്രമേ ഗ്രേഡ് അടക്കമുള്ള വിശദമായ മാർക്ക്ഷീറ്റ് ലഭിക്കുകയുള്ളൂ.










0 comments