ad
Deshabhimani

നവവത്സര കാരൾ ആവേശമാക്കി 
തിരുവാതിരസംഘം

carol
വെബ് ഡെസ്ക്

Published on Jan 03, 2026, 02:15 AM | 1 min read


വൈപ്പിൻ

നവവത്സരാഘോഷത്തിന്‌ ആവേശം പകർന്ന് നായരമ്പലത്തെ വനിതാ തിരുവാതിരസംഘം നടത്തിയ കാരൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പരമ്പരാഗതമായ മാർഗംകളി വേഷമണിഞ്ഞ് കാരളിനിറങ്ങിയ നായരമ്പലം ശ്രീശങ്കരനാരായണ തിരുവാതിരസംഘമാണ് വേറിട്ട കാഴ്ചയായത്. മുതിർന്ന അംഗങ്ങൾ ചട്ടയും മുണ്ടും ധരിച്ചായിരുന്നു അവതരണം.


നാലുവർഷംമുന്പ്‌ തിരുവാതിര പരിശീലനത്തിനായി രൂപീകരിച്ചതാണ് ഈ കലാസംഘം. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ സംഘടിപ്പിച്ച ഓണം ഫെസ്റ്റിവലിൽ ഒന്നാംസ്ഥാനം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ജില്ലയിലെ ഒട്ടേറെ ക്ഷേത്രങ്ങളിൽ ഇവർ തിരുവാതിര അവതരിപ്പിച്ചു. ജാതിമതഭേദമന്യേ എല്ലാ ആഘോഷങ്ങളിലും ഒത്തുചേരുന്ന ഈ സംഘം പുതുമ കണ്ടെത്താനാണ്‌ ഇത്തവണ കാരളിനിറങ്ങിയത്. കല സന്തോഷ്, സുജ രജീന്ദ്രൻ, ലിജി ശിവപ്രസാദ്, രമ്യ ഷിനിൽ, അനു ഷിനോജ്, സ്വാതി അനീഷ്, അഭിരാമി വിവേക്, അശ്വിനി അഖിൽ എന്നിവരും വിദ്യാർഥിനികളായ ചന്ദന രാജീവ്, അഭിരാമി സുധിൻ എന്നിവരുമാണ് കാരളിന് നേതൃത്വം നൽകിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home