കൊച്ചിൻ കാർണിവൽ
ഹരം കൊള്ളിച്ച് ബൈക്ക് റേസ്

കൊച്ചിൻ കാർണിവൽ ബൈക്ക് റേസിൽനിന്നുള്ള ദൃശ്യം
മട്ടാഞ്ചേരി
കൊച്ചിൻ കാർണിവൽ കമ്മിറ്റിയും മൗണ്ട് വാലി റേസിങ് ക്ലബ്ബും ചേർന്ന് നടത്തിയ ബൈക്ക് റേസിങ്ങിൽ പുണെയിൽനിന്നുള്ള റുഗ് വേദ് ബർഗുജേ ഒന്നാമതെത്തി. എറണാകുളം സ്വദേശി ബേസിൽ സണ്ണി രണ്ടാമതെത്തി. ഫോറിൻ ഓപ്പൺ ക്ലാസിലാണ് ഇവർ മത്സരിച്ചത്. വനിതകളുടെ മത്സരത്തിൽ ഫോർട്ട് കൊച്ചി സ്വദേശിനി മിസ്രിയ ഒന്നാമതെത്തി.
കോയമ്പത്തൂർ സ്വദേശി മൈന്തുരി രണ്ടാംസ്ഥാനം കരസ്ഥമാക്കി.
ഫോറിൻ ഓപ്പൺ ക്ലാസ്, മൗണ്ട് വാലി ഓപ്പണിങ്, കാർണിവൽ ഓപ്പണിങ്, ഇന്ത്യൻ എക്സ്പോർട്ട്, ഇന്ത്യൻ ഓപ്പൺ എന്നിവയടക്കം 15 വിഭാഗങ്ങളിലാണ് മുണ്ടംവേലിയിലെ കോർപറേഷൻ ഗ്രൗണ്ടില്‍ റാലി നടന്നത്.










0 comments