Deshabhimani

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് 
8 പേർക്ക് പരിക്ക്

CAR ACCIDENT

നെല്ലിമറ്റം മില്ലുംപടിയിൽ പിക്കപ്പുമായി കൂട്ടിയിടിച്ച് തകർന്ന കാർ

വെബ് ഡെസ്ക്

Published on Jul 11, 2026, 01:36 AM | 1 min read

കവളങ്ങാട്


കൊച്ചി-–ധനുഷ്കോടി ദേശീയപാതയിൽ നെല്ലിമറ്റം മില്ലുംപടിയിലും സെന്റ്‌ ജോസഫ്സ് പള്ളിക്ക് സമീപവും വെള്ളിയാഴ്‌ച രാവിലെ വാഹന അപകടങ്ങളുണ്ടായി. മില്ലുംപടിയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളിലെയും യാത്രക്കാരായ എട്ടുപേർക്ക്‌ പരിക്കേറ്റു.


ചിന്നാർ മുല്ലേപ്പറമ്പിൽ സാബു (54), ഭാര്യ മിനി (50), മകൾ സോന (22), ആലുവ വയലോടത്ത് സിറാജുദ്ദീൻ (38), യുസി കോളജ് കാരായികുടത്ത് ജോയൽ (35), മിട്ടു (35), ബംഗാൾ സ്വദേശികളായ ഹബിബാർ (35), സമിറുൽ (26) എന്നിവരെ പരിക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഹൈറേഞ്ചിൽനിന്ന് കോതമംഗലത്തേക്കുപോയ കുടുംബം സഞ്ചരിച്ച കാറും എതിരെവന്ന പിക്കപ്പുമാണ്‌ കൂട്ടിയിടിച്ചത്. കാർ തകർന്നു. പിക്കപ്പിനും കേടുപാടുകളുണ്ട്. സെന്റ്‌ ജോസഫ്‌സ് പള്ളിക്കുസമീപം നിയന്ത്രണംവിട്ട മിനിലോറി വീടിന്റെ മതിലും വൈദ്യുതിത്തൂണും ഇടിച്ചുതകർത്തു. ആർക്കും പരിക്കില്ല. പ്രദേശത്ത്‌ വൈദ്യുതിവിതരണം മുടങ്ങി.


കവളങ്ങാട് സെന്റ്‌ ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിനുസമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു പരിക്കേറ്റു. വൈകിട്ട് തലക്കോട് കെഎസ്ആർടിസി ബസും കാറും ബൈക്കും കൂട്ടിയിടിച്ച് സാരമായി പരിക്കേറ്റ ബൈക്ക്‌യാത്രികനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home