9 കിലോ കഞ്ചാവുമായി ബംഗാളികൾ പിടിയിൽ

സബി കുൻഹർ കാത്തൂൻ, സാഹിൻ മണ്ഡൽ
പെരുമ്പാവൂർ
കഞ്ചാവുമായി ബംഗാളികൾ എക്സൈസിന്റെ പിടിയിലായി. മുർഷിദാബാദ് സ്വദേശികളായ സബി കുൻഹർ കാത്തൂൻ (30), സാഹിൻ മണ്ഡൽ (26) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ഒമ്പതുകിലോ കഞ്ചാവ് പിടിച്ചെടുത്തു.
പൂപ്പാനിയിൽ വീട് വാടകയ്‌ക്കെടുത്ത് ഇരുവരും കഞ്ചാവുകച്ചവടം നടത്തിവരികയായിരുന്നു. കഞ്ചാവ് നാട്ടിൽനിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന് ചെറിയ പൊതികളാക്കി വിൽക്കുന്നതാണ് രീതി. രണ്ടാഴ്ചമുമ്പാണ് ഇരുവരും പൂപ്പാനിയിലെ വീട് വാടകയ്‌ക്കെടുത്തത്. ഇവർ സ്ഥിരമായി ഒരിടത്തും താമസിക്കാറില്ല. രണ്ടുമാസം താമസിച്ചശേഷം വീടൊഴിയും. എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദിന്റെ നേതൃത്വത്തിൽ തിങ്കൾ പകൽ മൂന്നിന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.










0 comments