ക്യാൻസർ സ്ക്രീനിങ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

കളമശേരി
കൊച്ചിൻ ക്യാൻസർ സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് കളമശേരി മണ്ഡലത്തിലെ ക്യാൻസർ സ്ക്രീനിങ്ങിനായി മൊബൈൽ യൂണിറ്റ് മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു.
കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുടെ അർബുദപരിശോധനാ വാഹനം വാടകയ്‌ക്കെടുത്താണ് സ്ക്രീനിങ് സംഘടിപ്പിക്കുന്നത്. സ്തനാർബുദ പരിശോധനയ്ക്കുള്ള മാമോഗ്രാമും വായിലെ അർബുദം പരിശോധിക്കാനുള്ള സംവിധാനവും വാഹനത്തിലുണ്ടാകും.
ശനി രാവിലെ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം, രണ്ടു ദിവസങ്ങളിലായാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന സംഘടിപ്പിക്കുക. കൊച്ചിൻ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ.പി ജി ബാലഗോപാൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. നീതു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.










0 comments