ad
Deshabhimani

ആരോഗ്യം ആനന്ദം ക്യാമ്പയിൻ; ജില്ലാ പരിപാടി സംഘടിപ്പിച്ചു

campaign
വെബ് ഡെസ്ക്

Published on Dec 30, 2025, 01:00 AM | 1 min read

കവളങ്ങാട്

പുതുവർഷത്തിൽ ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ‘ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ്’ ക്യാമ്പയിനിന്റെ എറണാകുളം, ഇടുക്കി ജില്ലാ പരിപാടി കോതമംഗലം എംബിറ്റ്സ് കോളേജിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോർജ് അധ്യക്ഷയായി. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് മുഖ്യാതിഥിയായി.



പരിപാടിക്ക്‌ തുടക്കംകുറിച്ച്‌ താലൂക്കാശുപത്രിയിൽനിന്ന്‌ ആരംഭിച്ച സൈക്കിൾ റാലി നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജ, ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ എൻ സതീഷ്, ഡോ. ആരതി കൃഷ്ണൻ, ഡോ. സുരേഷ് വർഗീസ്, ഡോ. എം എസ് രശ്മി, ഡോ. പ്രസിലിൻ ജോർജ്‌, ഡോ. ഇ കെ ഖയസ്, ഡോ. സജിത് ജോൺ, ഡോ. സാം പോൾ, ഡോ. ദയ പാസ്കൽ, ജി രജനി തുടങ്ങിയവർ സംസാരിച്ചു. ബോധവൽക്കരണ ക്ലാസ്, ഒപ്പന, ഫ്യൂഷൻ ഡാൻസ്, യോഗ, കിറ്റി ഷോ, ആരോഗ്യത്തിലേക്ക് ഒരു കിക്കോഫ് തുടങ്ങിയവയുണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home