ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോ. അംഗത്വ ക്യാമ്പയിന് തുടക്കം ; അരലക്ഷം തൊഴിലാളികൾ അംഗങ്ങളാകും

കൊച്ചി
ജില്ലയിൽ അരലക്ഷം ഓട്ടോറിക്ഷാത്തൊഴിലാളികളെ സംഘടന അംഗങ്ങളായി ചേർക്കാൻ ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) ജനറൽ ബോഡി തീരുമാനിച്ചു. അസോസിയേഷൻ അംഗത്വ ക്യാമ്പയിൻ ജില്ലാ ജനറൽ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്‌തു. എറണാകുളം ഏരിയ പ്രസിഡന്റ് ഇ എം സുനിൽകുമാർ അധ്യക്ഷനായി.
വി വി പ്രവീൺ, ടി ഡി ബാബു, സൽമ ഗോപാലൻ, സെൽവകുമാർ എന്നിവർ സംസാരിച്ചു. നഗരത്തിലും പരിസരപ്രദേശത്തും അനധികൃതമായി സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ കലക്ടറുടെ നേതൃത്വത്തിൽ മോട്ടോർ വാഹനവകുപ്പ് എടുത്ത നടപടിക്ക് അസോസിയേഷൻ ജനറൽബോഡി പിന്തുണ പ്രഖ്യാപിച്ചു.










0 comments