ad
Deshabhimani

‘ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം’ ക്യാമ്പയിന്‌ തുടക്കം

campaign
വെബ് ഡെസ്ക്

Published on Jan 09, 2026, 02:15 AM | 1 min read


കൊച്ചി

കുടുംബശ്രീ നയി ചേതന 4.0 ദേശീയ ക്യാമ്പയിന്റെ ഭാഗമായുള്ള ‘ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം’ ജില്ലാതലം ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ടി എം റെജീന ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ ജോലിക്കായി തയ്യാറെടുപ്പിക്കുക, വൈദഗ്‌ധ്യം നൽകുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. സ്‌ത്രീകൾ തൊഴിലെടുക്കുന്നതിന്‌ വിഘാതമായ ഘടകങ്ങൾ പരിഹരിച്ച്‌ ലിംഗസമത്വാധിഷ്‌ഠിതമായ ജെൻഡർ ക്യാമ്പയിനായാണ് വിഭാവനം ചെയ്യുന്നത്‌.


അസി. ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ കെ ആർ രജിത അധ്യക്ഷയായി. ജില്ലാ പ്രോഗ്രാം മാനേജർ പൊന്നി, വാഴക്കുളം സിഡിഎസ് ചെയർപേഴ്സൺ ഷെമീന, ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി മണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home