ad
Deshabhimani

ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ 
ക്യാമ്പുകൾക്ക് തുടക്കം

camp

പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽകൈറ്റ്‌സ് ഐടി ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഉപജില്ലാതല ദ്വിദിന ക്യാമ്പ്

വെബ് ഡെസ്ക്

Published on Dec 30, 2025, 12:56 AM | 1 min read

കൊച്ചി

പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ് അംഗങ്ങൾക്കായുള്ള ഉപജില്ലാ ദ്വിദിന ക്യാമ്പുകൾക്ക് തുടക്കമായി. ശാസ്ത്രീയ കാലാവസ്ഥാ നിർണയം സാധ്യമാകുന്നതെങ്ങനെയെന്നും പ്രവചനകേന്ദ്രങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നേരിട്ട് മനസ്സിലാക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഇതിനായി കാലാവസ്ഥാ പ്രവചനത്തിന് സഹായിക്കുന്ന പ്രോട്ടോടൈപ്പുകൾ പ്രോഗ്രാമിങ്ങിലൂടെ ഓരോ കുട്ടിയും ക്യാമ്പിൽ തയ്യാറാക്കുന്നുണ്ട്.


ജില്ലയിലെ 211 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലായി 6,624 അംഗങ്ങളാണുള്ളത്. സ്കൂൾ ക്യാമ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 1,387 കുട്ടികളാണ് 14 ഉപജില്ലകളിലെ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്.


ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുള്ള മുഴുവൻ ഹൈസ്കൂളുകൾക്കും അഡ്വാൻസ്ഡ് റോബോട്ടിക്സ് കിറ്റുകൾ ജനുവരിയിൽ ലഭ്യമാക്കുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു. കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ കൂടാതെ അനിമേഷൻ മേഖലയിലും കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. ഷോർട്ട് വീഡിയോകൾ തയ്യാറാക്കാനും ക്യാമ്പിൽ അവസരമുണ്ടാകും. ക്യാമ്പുകൾ ജനുവരി മൂന്നിന് സമാപിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home