ബസ് ഉടമകൾ ധർണ നടത്തി

പിറവം മേഖലയിലെ സ്വകാര്യ ബസ് ഉടമകൾ നടത്തിയ ധർണ കെ കെ തോമസ് ഉദ്ഘാടനം ചെയ്യുന്നു
പിറവം
പ്രിയദർശിനി പദ്ധതിമൂലം തകർന്ന സ്വകാര്യബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പിറവം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സ്വകാര്യബസ് സ്റ്റാൻഡിൽ ധർണ നടത്തി.
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് ഉദ്ഘാടനം ചെയ്തു. ഏലിയാസ് വർഗീസ് നാരേകാട്ട് അധ്യക്ഷനായി. ഷൈജു ഭാസ്‌കരൻ, വിൽസൺ കെ ജോൺ, കെ പി സലിം, സാബു കെ ജേക്കബ്, ജൂലി സാബു, എം എൻ മധു എന്നിവർ സംസാരിച്ചു.










0 comments