പ്രിയദർശിനി പദ്ധതി
ബസിന്റെ ഡമ്മിയിൽ റീത്തുവച്ച് ഉടമകളുടെ ധർണ

അങ്കമാലിയിൽ സ്വകാര്യബസ് ഉടമകൾ നടത്തിയ ധർണ എ ജെ റിജാസ് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
പ്രിയദർശിനി പദ്ധതി 45 ദിവസം പിന്നിടുമ്പോഴും പരിഹാരമില്ലാത്തതിനാൽ പ്രതിസന്ധിയിലായ ബസ് ഉടമകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ബസിന്റെ ഡമ്മിയിൽ റീത്തുവച്ച് ധർണ നടത്തി. ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഒസിഐ) നാഷണൽ വൈസ് പ്രസിഡന്റ് എ ജെ റിജാസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എ പി ജിബി അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ബി ഒ ഡേവിസ്, ജില്ലാ സെക്രട്ടറി കെ എം സിറാജ്, ആൻസി ജിജോ, വി എസ് സുബിൻകുമാർ, നഗരസഭ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് എന്നിവർ സംസാരിച്ചു.
പ്രിയദർശിനി പദ്ധതി തകർത്ത റൂട്ടുകളിൽ ഒന്നായ കൊരട്ടി–അങ്കമാലി മേഖലയിലെ ബെസ്റ്റ് വേ ബസിന്റെ ഡമ്മിയിൽ റീത്തുവച്ചായിരുന്നു പ്രതിഷേധം.










0 comments