ad
Deshabhimani

പള്ളുരുത്തിയിൽ അനധികൃത കെട്ടിടനിർമാണമെന്ന്​ പരാതി

building
വെബ് ഡെസ്ക്

Published on Aug 08, 2025, 01:15 AM | 1 min read


പള്ളുരുത്തി

പള്ളുരുത്തി വെളി മാർക്കറ്റിനുസമീപം നഗരസഭ കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ച് വ്യക്തിയുടെ നേതൃത്വത്തിൽ ​കെട്ടിടം നിർമിക്കുന്നതായി പരാതി.


പെർമിറ്റോ പ്ലാൻ അംഗീകാരമോ ഇല്ലാതെ അനധികൃത നിർമാണം നടത്തിയതിനെതിരെ ഡിവിഷൻ കൗൺസിലർ സി ആർ സുധീർ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകുകയും നിർമാണം നിർത്തിവയ്​ക്കാൻ ഉത്തരവിടുകയും ചെയ്​തു. നഗരസഭയുടെ ഉത്തരവുകൾ ലംഘിച്ച്​ നിർമാണം തുടരുകയാണ്​. നിർമാണം ആരംഭിച്ചപ്പോൾത്തന്നെ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഇപ്പോൾ കെട്ടിടം ഇരുനിലയായി ഉയർന്നു. റോഡിൽനിന്ന് നിശ്ചിത അകലം പാലിക്കാതെ നിർമിച്ചിട്ടുള്ള കെട്ടിടം യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമായി മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home