ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും ധർണ നടത്തി

ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും മൂവാറ്റുപുഴയിൽ നടത്തിയ ധർണ കർഷകസംഘം ഏരിയ സെക്രട്ടറി യു ആർ ബാബു ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
ക്ഷാമബത്ത നിഷേധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും മൂവാറ്റുപുഴയിൽ ധർണ നടത്തി. മൂവാറ്റുപുഴ ബിഎസ്എൻഎൽ ഡിവിഷണൽ എൻജിനിയറുടെ ഓഫീസിനുമുന്നിൽ നടത്തിയ ധർണ കേരള കർഷകസംഘം ഏരിയ സെക്രട്ടറി യു ആർ ബാബു ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എഐബിഡിപിഎ ജില്ലാ അസിസ്റ്ററ്റ് സെക്രട്ടറി കെ മോഹനൻ അധ്യക്ഷനായി. കെ വി ജോസഫ്, കെ ജെ ജോണി, ടി പി ജോർജ്, എം ജെ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.










0 comments