ad
Deshabhimani

പുല്ലുവഴി തായ്ക്കരച്ചിറ 
പാലം തുറന്നു

bridge
വെബ് ഡെസ്ക്

Published on Feb 23, 2026, 01:45 AM | 1 min read


പെരുമ്പാവൂർ

എംസി റോഡിൽ പുല്ലുവഴി തായ്ക്കരച്ചിറയിൽ നിർമിച്ച പാലം തുറന്നു. രണ്ടുകോടി രൂപ ചെലവിലാണ് പാലം പൂർത്തിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.


പ്രാദേശികചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി ശിലാഫലകം അനാച്ഛാദനം ചെയ്തു. ശാരദ മോഹൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ഗോപാലകൃഷ്ണൻ, ബിനോയ് അരീക്കൽ, രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോയി പൂണേലി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home