ad
Deshabhimani

മണിക്കിണർ പാലം നിർമാണം ; സ്ഥലം ഏറ്റെടുക്കാൻ തുക അനുവദിച്ചു

bridge
വെബ് ഡെസ്ക്

Published on Feb 22, 2026, 03:27 AM | 1 min read


കവളങ്ങാട്

പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പാലം അപ്രോച്ച് റോഡ് നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്കും വീടുകൾക്കുമായുള്ള നഷ്ടപരിഹാരത്തുക അനുവദിച്ച് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇതിനായി 1,50,74,460 രൂപയാണ് സർക്കാർ അനുവദിച്ചത്.


പാലത്തിനും അപ്രോച്ച് റോഡിനുമായി 44 സെന്റ് ഭൂമിയാണ് ഒന്പതുപേരിൽനിന്ന് ഏറ്റെടുക്കുന്നത്. മൂന്നുവീടുകളും ഇതിൽ ഉൾപ്പെടുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെയും നിർമിതികളുടെയും വിലയോടൊപ്പം വൃക്ഷങ്ങളുടെയും വിളകളുടെയും വിലകൂടി ചേർത്താണ് നഷ്ടപരിഹാരം കണക്കാക്കിയത്. ഇതോടൊപ്പം 100 ശതമാനം സൊലേഷ്യവും ചേർത്താണ് നൽകുക. വീടുകൾ നഷ്ടപ്പെടുന്നവർക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജുകൂടി നൽകും. തുക അനുവദിച്ച് സർക്കാർ ഉത്തരവായതിനാൽ അവസാനഘട്ട വിജ്ഞാപനം ഉടൻ പുറത്തിറക്കും. തുടർന്ന് ടെൻഡർ നടപടി പൂർത്തീകരിച്ച് പാലത്തിന്റെ നിർമാണം ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home