ad
Deshabhimani

‍"കുന്പളങ്ങിയിൽനിന്ന്‌ 
ചെങ്കോട്ടയിലേക്ക്‌' പ്രകാശിപ്പിച്ചു

book release

പ്രൊഫ. കെ വി തോമസ് എഴുതിയ ‘കുമ്പളങ്ങിയിൽനിന്ന് ചെങ്കോട്ടയിലേക്ക്’ പുസ്തകം ജസ്റ്റിസ് സിറിയക് ജോസഫ് 
മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബിന് നൽകി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on May 11, 2026, 01:20 AM | 1 min read

പള്ളുരുത്തി


പ്രൊഫ. കെ വി തോമസ് എഴുതിയ ‘കുമ്പളങ്ങിയിൽനിന്ന് ചെങ്കോട്ടയിലേക്ക്' പുസ്തകം സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് സിറിയക് ജോസഫ്‌ മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ്‌ ജേക്കബിന്‌ നൽകി പ്രകാശിപ്പിച്ചു. കെ വി തോമസിന്റെ 80–ാം പിറന്നാൾ ദിനത്തിലാണ്‌ പുസ്‌തകം പ്രകാശിപ്പിച്ചത്‌.

സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് അധ്യക്ഷനായി.


മാധ്യമപ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി പുസ്തകപരിചയം നടത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ, കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, കെ ജെ മാക്സി, കെ എസ്‌ രാധാകൃഷ്ണൻ, നെതർലൻഡ് മുൻ അംബാസിഡർ വേണു രാജാമണി, ഇ എൻ നന്ദകുമാർ, രേഖ തോമസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home