ബാങ്ക് ദിവസക്കൂലിക്കാരുടെ ബോണസ് ഉടൻ നൽകണം

ബാങ്ക് ജീവനക്കാരുടെ സംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധസായാഹ്നം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ദിവസക്കൂലിക്കാരായ ബാങ്ക് ജീവനക്കാരുടെ ബോണസ് ഉടൻ വിതരണം ചെയ്യുക, താൽക്കാലിക ജീവനക്കാരുടെ ശമ്പളവർധന സംബന്ധിച്ച ചാർട്ട് ഉടൻ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ബെഫി, ബിടിഇഎഫ്, സിബിഎസ്‌യു, സിബിടിഎസ്‌യു എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സംസ്ഥാനതല ഉദ്ഘാടനം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ നിർവഹിച്ചു. കെ വി ജോർജ് അധ്യക്ഷനായി. മാണി തോമസ്, കെ എസ് രവീന്ദ്രൻ, കെ എസ് ബിന്ദു എന്നിവർ സംസാരിച്ചു.









0 comments