ad
Deshabhimani

നീലസമ്പദ്‌വ്യവസ്ഥ: 
പാനൽചർച്ച സംഘടിപ്പിച്ചു

Blue economy

കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് സുവർണജൂബിലിയുടെ ഭാഗമായി നടന്ന "ബ്ലൂ ഇക്കോണമി' പാനൽചർച്ചയിൽ കെഎസ്ഐഡിസി ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 07, 2026, 02:35 AM | 1 min read

കളമശേരി


കൊച്ചിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് സുവർണജൂബിലി ആഘോഷങ്ങളുമായി ഭാഗമായി "ബ്ലൂ ഇക്കോണമി' പാനൽചർച്ച സംഘടിപ്പിച്ചു.


കെഎസ്ഐഡിസി ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ മോഡറേറ്ററായി. വളരുന്ന നീലസമ്പദ്‌വ്യവസ്ഥയ്ക്കായി വൈദഗ്ധ്യമുള്ള മനുഷ്യശക്തി വികസിപ്പിക്കുന്നതിന് നൈപുണ്യ പരിശീലനവും മത്സ്യത്തൊഴിലാളികളുടെ വെല്ലുവിളികൾ പരിഹരിക്കാൻ കഴിയുന്ന ഗവേഷണവും അത്യാവശ്യമെന്ന് പാനൽ വിലയിരുത്തി.


​ചെറിയാൻ കുര്യൻ (സിഇഒ, ടേസ്റ്റി നിബിൾ), ജോസഫ് സക്കറിയ (സിഇഒ സീഫുഡ് ഇന്നൊവേഷൻസ്), ഫെഡറേഷൻ ഓഫ് ഫിഷിങ് ബോട്ട്സ് ആൻഡ് ഫിഷറീസ് ഇൻഡസ്ട്രീസ് ഓഫ് കേരള ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരയ്‌ക്കൽ, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home