ad
Deshabhimani

രക്തം ദാനംചെയ്ത് മാതൃകയായി കലക്ടര്‍

blood donation

രക്തദാന വാരാചരണത്തിന്റെ ഭാഗമായി ഐഎംഎ കൊച്ചി ബ്ലഡ്ബാങ്കില്‍ രക്തദാനം നടത്തുന്ന കലക്ടര്‍ ജി പ്രിയങ്കയും ഭര്‍ത്താവ് നിതീഷ് സിന്‍ഹയും

വെബ് ഡെസ്ക്

Published on Oct 06, 2025, 02:00 AM | 1 min read


കൊച്ചി

രക്തദാന വാരാചരണത്തിന്റെ ഭാഗമായി രക്തം ദാനംചെയ്ത് കലക്ടര്‍ ജി പ്രിയങ്കയും ഭര്‍ത്താവ് നിതീഷ് സിന്‍ഹയും. വാരിയം റോഡിലുള്ള ഐഎംഎ ബ്ലഡ് ബാങ്കിലാണ് കലക്ടറും ഭര്‍ത്താവും രക്തദാനം നടത്തിയത്. ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. എം ഐ ജുനൈദ് റഹ്മാന്‍, ഐഎഎ കൊച്ചി പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, മെഡിക്കല്‍ ഓഫീസര്‍ രമ മേനോന്‍, ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ. എം എം ഹനീഷ് എന്നിവര്‍ചേര്‍ന്ന് കലക്ടറെ സ്വീകരിച്ചു. രക്തദാനം പ്രോത്സാഹിപ്പിക്കാനും സ്വമേധയ രക്തം ദാനം ചെയ്യുന്നവരെ ആദരിക്കാനുമാണ്‌ ഒക്ടോബര്‍ ആദ്യവാരം ദേശീയ രക്തദാനവാരമായി ആചരിച്ചുവരുന്നത്‌.


രക്തദാനവാരാചരണത്തിന്‌ ഇന്ന് തുടക്കം

ഐഎംഎ ബ്ലഡ്ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ദേശീയ രക്തദാന വാരാചരണം തിങ്കളാഴ്‌ച ആരംഭിക്കും. കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ചിരിക്കുന്ന വാരാഘോഷം രാവിലെ 10.30ന് കലക്ടര്‍ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ഐഎംഎ ബ്ലഡ് ബാങ്ക് ചെയര്‍മാന്‍ ഡോ. കെ നാരായണന്‍കുട്ടി അധ്യക്ഷനാകും. ഏറ്റവും കൂടുതല്‍ രക്തദാനം നല്‍കിയിട്ടുള്ള ഗ്രൂപ്പുകളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home