ad
Deshabhimani

സ്പെഷ്യലാണ് 
ഇർഫാന്റെ രക്തദാനം

Blood donation

ഇർഫാൻ അമൃത ആശുപത്രിയിൽ 
രക്തദാനത്തിനിടെ

വെബ് ഡെസ്ക്

Published on Apr 24, 2026, 03:41 AM | 1 min read

കളമശേരി


ഭിന്നശേഷിക്കാരനായ ഇർഫാൻ രക്തം ദാനം ചെയ്ത് ശ്രദ്ധേയനായി. ബ്ലഡ് ഡോണേഴ്സ് കേരള അവരുടെ ബിഡികെ എന്ന ഫേസ്ബുക്ക് പേജിൽ ഇർഫാന്റെ ഫോട്ടോ വെച്ച് "ഞാൻ സ്പെഷ്യൽ ആണ്. നിങ്ങൾക്കും സ്പെഷ്യൽ ആകാം; രക്തദാനത്തിലൂടെ' എന്ന ടാഗ് ലൈനിൽ ഇർഫാന്റെ രക്തദാനം ആഘോഷമാക്കി.


ഏലൂർ പാതാളത്ത് കൊല്ലംപറമ്പിൽ സക്കീറിന്റെ മകൻ ഭിന്നശേഷിക്കാരനായ ഇരുപതുകാരനായ ഇർഫാൻ ഏലൂർ ബഡ്സ് സ്കൂൾ വിദ്യാർഥിയാണ്. കുറച്ചുനാൾ മുമ്പ് ബാപ്പയുടെ കൂട്ടുകാരന്

ശസ്ത്രക്രിയക്ക് രക്തം ആവശ്യമായിവന്നു. എ പോസിറ്റീവ് രക്തഗ്രൂപ്പുള്ള ഇർഫാനോട് സക്കീർ അഭിപ്രായം ചോദിച്ചു. ഇർഫാന് ഏറെ സമ്മതം. പക്ഷെ രക്തം നൽകേണ്ട ദിവസം പെട്ടെന്നുണ്ടായ അസൗകര്യത്തെ തുടർന്ന് പോകാനായില്ല. കഴിഞ്ഞദിവസം മുപ്പത്തിനാലുകാരനായ പാലക്കാട് സ്വദേശിക്ക് എ പോസിറ്റീവ് രക്തം ആവശ്യമാണെന്ന് അറിഞ്ഞു. അതോടെ ബിഡികെയുമായി ബന്ധപ്പെട്ട് അമൃത ആശുപത്രിയിലെത്തി രക്തം നൽകി. ഓട്ടിസം ബാധിച്ചൊരാൾ മുമ്പ് രക്തം നൽകിയതായി അറിവില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.


രക്തം ദാനം ചെയ്തതോടെ ഇർഫാനും പിതാവ് സക്കീറിനും ഏറെ പ്രശംസയോടെ ബിഡികെ ടീം രംഗത്തുവന്നു. മാതൃകാപരമായ പ്രവർത്തനത്തിന് ഇരുവർക്കും അഭിനന്ദനമർപ്പിച്ചു.

2021ൽ കോവിഡ് കാലത്ത് തനിക്ക് കിട്ടിയ പെൻഷൻതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇർഫാൻ നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home