ad
Deshabhimani

കനിവ്‌ രക്തദാനം 
1000 യൂണിറ്റ്‌ പിന്നിടുന്നു

blood stem cell donation
വെബ് ഡെസ്ക്

Published on Nov 07, 2025, 01:00 AM | 1 min read


കൊച്ചി

ഹോം കെയർ പ്രവർത്തനവും സൗജന്യ ഫിസിയോതെറാപ്പി സേവനത്തിനുമൊപ്പം കനിവ് പാലിയേറ്റീവ് കെയർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന രക്തദാനം 1000 യൂണിറ്റ് പിന്നിടുന്നു. കൊച്ചി ഐഎംഎ രക്തബാങ്കുമായി സഹകരിച്ച് ഏതാനും വർഷങ്ങൾകൊണ്ടാണ്‌ കനിവ് ഈ വലിയ നേട്ടം കൈവരിച്ചത്‌.


ഐഎംഎയുമായി സഹകരിച്ച് രക്തദാന ക്യാമ്പുകൾ പ്രാദേശികമായി സംഘടിപ്പിക്കുന്നത് കൂടാതെ രക്തം ആവശ്യമുള്ള സമയങ്ങളിൽ ആശുപത്രികളിലെത്തി രോഗികൾക്ക് നേരിട്ട് സേവനം നൽകുന്നു. കനിവ് തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഞായർ രാവിലെ ഒന്പതുമുതൽ നടക്കുന്ന സൗജന്യ രക്തദാന ക്യാമ്പ കനിവ് ജില്ലാ പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്യും. ഐഎംഎ പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ, കനിവ് ജില്ലാ ഡയറക്ടർ ഡോ. ജോ ജോസഫ്, ജില്ലാ സെക്രട്ടറി എം പി ഉദയൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി സി ഷിബു എന്നിവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home