അകക്കണ്ണിന്റെ വെളിച്ചത്തിൽ മിന്നുംവിജയം

ആലുവ
സംസ്ഥാന സ്പെഷ്യൽ സ്കൂൾ പ്രവൃത്തിപരിചയ, ശാസ്ത്രമേളയിൽ കാഴ്ചപരിമിതരുടെ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ കുട്ടികൾ. തൊട്ടറിഞ്ഞും മണത്തറിഞ്ഞും കേട്ടറിഞ്ഞും വിരലുകൾ നെയ്തെടുത്ത കരകൗശലവസ്തുക്കൾ ആരിലും കൗതുകം പടർത്തുന്നവയായി.
പങ്കെടുത്ത 12 കുട്ടികൾക്കും എ ഗ്രേഡ് ലഭിച്ചു. കുടനിർമാണത്തിൽ കെ എസ് നീരജ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി. ഈറ്റ ഉൽപ്പന്ന നിർമാണത്തിൽ ആൽഫ്രഡ് ആന്റണിയും പ്ലാസ്റ്റിക് കെയിൻ കസേര നിർമാണത്തിൽ ആന്റണി ആൾജിനും പേപ്പർ ക്രാഫ്റ്റിൽ പി എ അൻഹ നൂറൈനും എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി.
പ്ലാസ്റ്റിക് കെയിൻ ബാഗ് നിർമാണത്തിൽ റാസിൽ ഹാമി, പാഴ്‌വസതു ഉൽപ്പന്ന നിർമാണത്തിൽ ശിവന്യ ഷിബു എന്നിവർ എ ഗ്രേഡോടെ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കാർഡ് ആൻഡ് സ്ട്രോ നിർമാണത്തിൽ വി എസ് ഭദ്ര, മുത്തുകൊണ്ടുള്ള ആഭരണനിർമാണത്തിൽ കെ നെഹ്മൽ അൻവർ, കയർചവിട്ടി നിർമാണത്തിൽ നിജോ നോബി, ചോക്ക് നിർമാണത്തിൽ നഫീസുത്തൽ മിസ്രിയ, പുൽപ്പായ നിർമാണത്തിൽ ആസ്റ്റിൻ ബ്രൈറ്റോ, ചൂരൽകൊട്ട നിർമാണത്തിൽ വി എ മുഹമ്മദ് എന്നിവരും എ ഗ്രേഡ് നേടി. സ്കൂളിലെ ക്രാഫ്റ്റ് അധ്യാപിക ജെ ബെറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.










0 comments