ad
Deshabhimani

പൊന്നുരുന്നിയിൽ ബിജെപിയും ബിഡിജെഎസും അടി തുടങ്ങി

BJP-BDJS

പൊന്നുരുന്നിയിൽ ഒരേമതിലിൽ ബിഡിജെഎസിന്റെയും ബിജെപിയുടെയും തെരഞ്ഞെടുപ്പ് ചിഹ്നം

വെബ് ഡെസ്ക്

Published on Oct 27, 2025, 02:23 AM | 1 min read

കൊച്ചി

​തെരഞ്ഞെടുപ്പ് അടുത്തതോടെ എൻഡിഎ മുന്നണിയിൽ തമ്മിലടി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പൊന്നുരുന്നി ഡിവിഷനിലാണ് തമ്മിലടി ആരംഭിച്ചത്. കൊച്ചി കോർപറേഷനിലെ പൊന്നുരുന്നി ഡിവിഷനിൽ കഴിഞ്ഞതവണ ബിഡിജെഎസ് ആണ് മത്സരിച്ചത്. ഇവിടെ ബിജെപി, ചിഹ്നം വരച്ച് ഏകപക്ഷീയമായി പ്രചാരണം തുടങ്ങി.


എൻഡിഎ യോഗംകൂടി സീറ്റ് വിഭജനചർച്ച നടത്താതെയാണ് ബിജെപി പ്രചാരണം തുടങ്ങിയത്. പൊന്നുരുന്നിയില്‍ ബിഡിജെഎസ് സ്വന്തംനിലയിൽ ചുവരെഴുത്ത് ആരംഭിച്ചു.

ബിജെപി ജില്ലാ നേതൃത്വവുമായി ബിഡിജെഎസ് ബന്ധപ്പെട്ടപ്പോൾ "നമുക്ക് ചർച്ച നടത്താം' എന്നായിരുന്നു മറുപടി. ബിഡിജെഎസിനെ രണ്ടാംതരക്കാരായാണ് ബിജെപി കാണുന്നതെന്ന് ബിഡിജെഎസ് പ്രവർത്തകർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home