ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപോലീത്ത അറുപതിന്റെ നിറവിൽ

പുത്തൻകുരിശ്
യാക്കോബായ സഭയുടെ വെട്ടിക്കൽ എംഎസ്ഒടി സെമിനാരി റസിഡന്റ് മെത്രാപോലീത്തയും യൂറോപ്പിലെ പാത്രിയാർക്കൽ വികാരിയും മീഡിയാസെൽ ചെയർമാനുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപോലീത്ത അറുപതിന്റെ നിറവിൽ. ഷഷ്ടിപൂർത്തി ആഘോഷം ഞായർ വൈകിട്ട് നാലിന് വെട്ടിക്കൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ അധ്യക്ഷനാകും.
ഭവനപദ്ധതി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതി പ്രതിപക്ഷനേതാവ് വി ഡി സതീശനും ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്ത മുഖ്യപ്രഭാഷണവും യാക്കോബായസഭയുടെ ഡോ. എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപോലീത്ത അനുഗ്രഹപ്രഭാഷണവും നടത്തും.
രോഗികൾക്കുള്ള സഹായപദ്ധതി പി വി ശ്രീനിജിൻ എംഎൽഎയും പുസ്‌തകം പ്രകാശിപ്പിക്കൽ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ജനറൽ സെക്രട്ടറി റവ. ഡോ. അസീർ എബനേസറും നിർവഹിക്കും.











0 comments