പക്ഷികൾക്ക് കുടിവെള്ളത്തിന് മൺചട്ടി ഒരുക്കി

പെരുമ്പാവൂർ
വേനൽ കനത്തതോടെ പക്ഷികൾക്ക് കുടിവെള്ളം നൽകാൻ മൺപാത്രമൊരുക്കി കുറുപ്പംപടി സഹകരണബാങ്ക്. കഴിഞ്ഞ അഞ്ചുവർഷമായി സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് മൺചട്ടി വിതരണം ചെയ്യുന്നത്. പലയിനം പക്ഷികളും കുടിവെള്ളം ലഭിക്കാത്തതിനാൽ മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാറുണ്ട്. പക്ഷികളുടെ ആവാസവ്യവസ്ഥ നിലനിർത്താനുള്ള ബോധവൽക്കരണക്ലാസ് നൽകിയാണ് സിസൺ 5 എന്ന പേരിൽ സംഘം സൗജന്യമായി മൺചട്ടികൾ വിതരണം ചെയ്യുന്നത്. വായ്ക്കര ഗവ. യുപി സ്കൂളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖലാ പ്രസിഡന്റ് പി പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഉഷാദേവി ജയകൃഷ്ണൻ അധ്യക്ഷയായി. സെക്രട്ടറി എൻ ജയപ്രകാശ്, പ്രധാനാധ്യാപിക ബിസിമോൾ ജോൺ, ടി എസ് സദാനന്ദൻ, സി സി ബേബി എന്നിവർ സംസാരിച്ചു.










0 comments