അനന്തഭദ്രയ്‌ക്ക് ഭരതനാട്യത്തിൽ സ്കോളർഷിപ്

പെരുമ്പാവൂർ
സെന്റർ ഫോർ കൾച്ചറൽ റിസോഴ്‌സ് ആൻഡ് ട്രെയ്‌നിങ്ങിന്റെ ഭരതനാട്യം ജൂനിയർ സ്കോളർഷിപ്പിന് പെരുമ്പാവൂർ ശാസ്താക്ഷേത്രത്തിനുസമീപം അമ്പകപ്പിള്ളി വീട്ടിൽ അനന്തഭദ്ര എസ് പ്രദീപ് അർഹയായി. കേരളത്തിൽനിന്ന് ഇതിനായി തെരഞ്ഞെടുത്ത നാലുപേരിൽ ഒരാളാണ് അനന്തഭദ്ര.
പെരുമ്പാവൂർ അമൃതവിദ്യാലയത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. നാട്യകൈരളി സ്‌പെയ്‌സ് ഫോർ ആർട്സ് നടത്തുന്ന നർത്തകിയും അധ്യാപികയുമായ അമ്മ ആർഎൽവി ശാലിനി പ്രദീപാണ് ഗുരു. കലാമണ്ഡലം പ്രമോദിനുകീഴിൽ കഥകളിയും ആർഎൽവി ഗീതാ പത്മകുമാറിനു കീഴിൽ കുച്ചിപ്പുടിയും അഭ്യസിക്കുന്നുണ്ട്. 2023ൽ സിബിഎസ്ഇ സഹോദയ സെൻട്രൽ സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിന് രണ്ടാംസ്ഥാനവും സംസ്ഥാനതലത്തിൽ ഭരതനാട്യത്തിന് എ ഗ്രേഡും നേടിയിരുന്നു. അച്ഛൻ ആർ പ്രദീപ് പെരുമ്പാവൂരിൽ ബിസിനസ് നടത്തുന്നു. സഹോദരങ്ങൾ: അർജുൻ എസ് പ്രദീപ്, അനന്തലക്ഷ്മി എസ് പ്രദീപ്.









0 comments