ബംഗളൂരു അപകടം: കുടുംബശ്രീ പ്രവർത്തകരെ മന്ത്രി പി രാജീവ് സന്ദർശിച്ചു

ബംഗളൂരുവിൽ വിനോദയാത്രയ്‌ക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ കുടുംബശ്രീ പ്രവർത്തകരെ മന്ത്രി പി രാജീവ് സന്ദർശിക്കുന്നു
കളമശേരി
വിനോദയാത്രയ്‌ക്കിടെ ബംഗളൂരുവിൽ അപകടത്തിൽപ്പെട്ട കുടുംബശ്രീ പ്രവർത്തകരെ മന്ത്രി പി രാജീവ് സന്ദർശിച്ചു. രാമമംഗലം സ്വദേശികളായ മായ മണികണ്ഠൻ, പ്രീതി രാജു എന്നിവരെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രി സന്ദർശിച്ചത്.
കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ട് ശക്തമായ കാറ്റിലും മഴയിലും ബംഗളൂരുവിലെ ആശുപത്രിമതിൽ വീണ് സമിത, ലത എന്നിവർ മരിച്ചിരുന്നു. ബംഗളൂരുവിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മായയെയും പ്രീതിയെയും ഇവിടേക്ക് കൊണ്ടുവന്നത്.
പരിക്കേറ്റവരോടും ബന്ധുക്കളോടും മന്ത്രി സംസാരിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോടും വിവരങ്ങൾ തേടി. മായക്ക് നെറ്റിയിലുണ്ടായ മുറിവിന് തന്നിക്കെട്ടലുണ്ട്. ആശുപത്രിയിലെത്തിയശേഷം സിടി സ്കാൻ ചെയ്തതായി ഡോക്ടർ പറഞ്ഞു. പ്രീതിക്ക് പേശികൾക്ക് ക്ഷതമാണുള്ളത്. ഇരുവരും സാധാരണ നിലയിലാണ്.










0 comments