ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം

ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി, ബാലസംഘം ജില്ലാ സെക്രട്ടറി കെ കെ കൃഷ്‌ണേന്ദു, ജില്ലാ വൈസ് പ്രസിഡന്റ് എസ് ഭഗത്, കെ പി ജയകുമാർ, അഖിൽ സുധാകരൻ, ടി എ ഷാഹിൻ എന്നിവർ സംസാരിച്ചു. പ്രിസീഡിയം: ആവണി ജിജേഷ്, ആതിര മഹേഷ്, വൈഗ ഉദയകുമാർ. ഭാരവാഹികൾ: ആദി ശങ്കർ (പ്രസിഡന്റ്), നിരഞ്ജന മേച്ചേരിയിൽ (സെക്രട്ടറി), ടി എ ഷാഹിൻ (കൺവീനർ), പി കെ ഉണ്ണിക്ക-ൃഷ്ണൻ (കോ–ഓർഡിനേറ്റർ).









0 comments