ബാലസംഘം കൊച്ചി ഏരിയ സമ്മേളനം
ലൈബ്രറികളുടെ പ്രവർത്തനം ശക്തിപ്പെടുത്തണം

മട്ടാഞ്ചേരി
പുതുതലമുറയെ വായനയുടെ ലോകത്തേക്ക് ആകർഷിക്കുന്ന തരത്തിൽ വായനശാലകൾ പ്രവർത്തനസജ്ജമാക്കാൻ ബാലസംഘം കൊച്ചി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഫോർട്ട് കൊച്ചി സെന്റ് ആൻഡ്രൂസ് ഹാളിൽ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം അശ്വിൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഹന്ന ഫജർ അധ്യക്ഷയായി. മെറാ ഫാത്തിമ അനുശോചനപ്രമേയം അവതരിപ്പിച്ചു. എസ് സുജിത്ത് സ്വാഗതം പറഞ്ഞു.
ബാലസംഘം കൊച്ചി ഏരിയ സെക്രട്ടറി അനുപമ പ്രകാശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ഭാഗ്യ പ്രിയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രിസീഡിയം: ഹന്ന ഫജർ, മുർഷാദ് ആഷിക്ക്, എൽ ശ്രീജിത്ത്, മുഹമ്മദ് അദ്‌നാൻ, ഫിദ ഫാത്തിമ, ധന്യ സുമേഷ്.
ജില്ലാ കൺവിനർ എൻ കെ പ്രദീപ്, ജില്ലാ കമ്മിറി അംഗം ജോജോ ആന്റണി, സിപിഐ എം ജില്ലാ കമ്മിറി അംഗം കെ ജെ മാക്സി, സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി പി എസ് രാജം, ഏരിയ കമ്മിറ്റി അംഗം കെ എ അജേഷ്, ധന്യ സുമേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഹന്ന ഫജർ (പ്രസിഡന്റ്), അനുപമ പ്രകാശൻ (സെക്രട്ടറി), എസ് സുജിത്ത് (ഏരിയ കൺവീനർ), ധന്യ സുമേഷ് (കൺവീനർ).









0 comments