ബാലസംഘം ഫുട്ബോൾ ടൂര്‍ണമെന്റ്

ബാലസംഘം കളമശേരി ഏരിയ ഫുട്ബോൾ ടൂർണമെന്റ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
ബാലസംഘം കളമശേരി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ഫുട്ബോൾ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വിവിധ വില്ലേജ് കമ്മിറ്റികളിൽനിന്ന് എട്ട് ടീമുകള്‍ പങ്കെടുത്തു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം വി എ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കളമശേരി വെസ്റ്റ് വില്ലേജ് കണ്‍വീനര്‍ കെ എ ഷമീർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി മനേക് മനു, പ്രസിഡന്റ് പി എസ് അഷിത, ഏരിയാ കോ–ഓർഡിനേറ്റർ വിപിന്‍ ഗോപി, നഗരസഭ പ്രതിപക്ഷ നേതാവ് കെ ടി മനോജ്, അമീറ അഷ്റഫ്, ബിജു മോഹൻ എന്നിവര്‍ സംസാരിച്ചു.
ടൂർണമെന്റിൽ ബ്രദേഴ്‌സ് എഫ്സി വട്ടേക്കുന്നം ജേതാക്കളായി. എഫ്സി കളമശേരിയാണ് രണ്ടാംസ്ഥാനത്ത്. ഞായറാഴ്ച മുട്ടാറിൽ നടക്കുന്ന ബാലസംഘം ഏരിയ സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനം നൽകും.









0 comments