Deshabhimani

സ്‌കൂൾ ഉച്ചഭക്ഷണം മുടക്കരുത്: ബാലസംഘം

balasangham

ബാലസംഘം എറണാകുളം ഏരിയ സമ്മേളനം ജില്ലാ കൺവീനർ എൻ കെ പ്രദീപ്‌ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 19, 2026, 02:26 AM | 1 min read

കൊച്ചി


സ്‌കൂളിൽ കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങാതെ ലഭിക്കാനാവശ്യമായ നടപടിയെടുക്കണമെന്നും വിദ്യാർഥികളിലെ ലഹരിയുപയോഗം തടയണമെന്നും ബാലസംഘം എറണാകുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ചേരാനല്ലൂർ സഹകരണ ബാങ്ക് ഹാളിൽ ജില്ലാ കൺവീനർ എൻ കെ പ്രദീപ്‌ ഉദ്ഘാടനം ചെയ്തു.


ഏരിയ വൈസ് പ്രസിഡന്റ്‌ പ്രശോഭ്‌ കൃഷ്ണ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി പി ജോർജ്, നോഹിത് ഷിനീഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌ ഭഗത് രാജീവൻ, ഏരിയ കൺവീനർ എസ് അനിൽകുമാർ, ഏരിയ കോ–ഓർഡിനേറ്റർ പി കെ സാബു, പി പി പവിത്ര, എൻ ആർ സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി പി പവിത്ര (പ്രസിഡന്റ്‌), നോഹിത് ഷിനീഷ് (സെക്രട്ടറി), എസ് അനിൽകുമാർ (കൺവീനർ), എൻ ബി ജോഷി (കോ- – ഓർഡിനേറ്റർ), ടി ജി സഞ്ജിത് (അക്കാദമിക് കൺവീനർ).


ബാലസംഘം 
വൈപ്പിൻ ഏരിയ സമ്മേളനം


വൈപ്പിൻ


ബാലസംഘം വൈപ്പിൻ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് വിസ്മയ് വാസ് ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം സഹകരണബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ പി എസ്‌ അഭിനവ് അധ്യക്ഷനായി. ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം പുഷ്പ കുമാരി, ഇ സി ശിവദാസ്, ഏരിയ കോ–ഓർഡിനേറ്റർ ഇ എൻ സതീശൻ, ബാലസംഘം ഏരിയ സെക്രട്ടറി ഭദ്ര സുരേഷ്, രമ്യ ദിലീപ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: പി എസ് അഭിനവ് (പ്രസിഡന്റ്‌), ഭദ്ര സുരേഷ്‌ (സെക്രട്ടറി), എൻ പി പ്രതീഷ് (കൺവീനർ), ഇ എൻ സതീശൻ (കോ–ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home