Deshabhimani

ആലുവയിലെ ഗതാഗതക്കുരുക്ക് 
പരിഹരിക്കണം: ബാലസംഘം

balasangham

ബാലസംഘം ആലുവ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 01:27 AM | 1 min read

ആലുവ


ആലുവ പട്ടണത്തിൽ വിദ്യാർഥികൾ അനുഭവിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രധാനകവലകളിൽ പൊലീസിനെ നിയോഗിക്കണമെന്ന് ബാലസംഘം ആലുവ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കിൽ വിദ്യാർഥികൾ വലയുകയാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവമാണ് പ്രധാനകാരണം.


എടത്തല കുഞ്ചാട്ടുകരയിൽ ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അശ്വിൻ പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, സ്വാഗതസംഘം ചെയർമാൻ എം എം ഖിള്ളർ, ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ ആതിര ശിവദാസ്, ടി ആർ അജിത്, എം കെ പ്രകാശൻ, സിദ്ധാർഥ്‌ കടവിൽ എന്നിവർ സംസാരിച്ചു. സമ്മേളത്തിന് മുന്നോടിയായി ഏരിയ പ്രസിഡന്റ്‌ പി എസ് ഭാഗ്യപ്രിയ പതാക ഉയർത്തി.


ഭാരവാഹികൾ: പി എസ് ഭാഗ്യപ്രിയ (പ്രസിഡന്റ്‌), അശ്വിൻ പ്രസാദ് (സെക്രട്ടറി), എം കെ പ്രകാശൻ (കൺവീനർ), ഷീല പൗലോസ് (കോ–ഓർഡിനേറ്റർ), കെ വി ഷാലി, അനിത ജയചന്ദ്രൻ (ജോയിന്റ്‌ കൺവീനർമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home