ബാലസംഘം കൂത്താട്ടുകുളം ഏരിയ സമ്മേളനം
പിഎംശ്രീയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണം

ബാലസംഘം കൂത്താട്ടുകുളം ഏരിയ സമ്മേളനം ജില്ലാ കൺവീനർ എൻ കെ പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു
പിറവം
പൊതുവിദ്യാഭ്യാസം തകർക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പിഎംശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ബാലസംഘം കൂത്താട്ടുകുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ബാലസംഘം ജില്ലാ കൺവീനർ എൻ കെ പ്രദീപ് ഉദ്ഘാടനം ചെയ്തു.
സമത് ദേവ് നന്ദൻ ബേബി അധ്യക്ഷനായി. വി എ മോഹനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ്, സി എൻ പ്രഭകുമാർ, സുമിത് സുരേന്ദ്രൻ, പി എസ് മോഹനൻ, കെ കെ ചന്ദ്രൻ, യൂസഫ് കീച്ചേരി, പ്രജിത് പ്രഭകുമാർ, എം കെ സുരേന്ദ്രൻ, ദിലീഷ് ദിവാകരൻ, ഒ സി ബേബി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: അന്ന ബിജു (പ്രസിഡന്റ്), രുദ്ര നിധീഷ്, ആഷ്മിക സുമേഷ് (വൈസ് പ്രസിഡന്റുമാർ), സാന്ദ്ര മരിയ സോണി (സെക്രട്ടറി), സായി ലക്ഷ്മി സതീഷ്, കെവിൻ പോൾ സിബി (ജോയിന്റ് സെക്രട്ടറിമാർ), പ്രജിത് പ്രഭകുമാർ (കൺവീനർ), എം കെ സുരേന്ദ്രൻ, ഒ സി ബേബി (ജോയിന്റ് കൺവീനർമാർ), ദിലീഷ് ദിവാകരൻ (കോ–കോർഡിനേറ്റർ), കെ ജെ സെബാസ്റ്റ്യൻ (അക്കാദമിക് കൺവീനർ).









0 comments