ബാഡ്മിന്റൺ ടൂര്‍ണമെന്റ്
സതീഷ് കുമാർ–അശ്വിനി പൊന്നപ്പ സഖ്യം ചാമ്പ്യന്മാർ

ഓൾ ഇന്ത്യ സീനിയർ റാങ്കിങ് ബാഡ്മിന്റൺ ടൂർണമെന്റ് മിക്സഡ് ഡബിൾസ് ഫൈനലിൽ ജേതാക്കളായ അശ്വിനി പൊന്നപ്പ – കെ സതീഷ് കുമാർ സഖ്യം
കൊച്ചി
യോനെക്സ്- സൺറൈസ് ഓൾ ഇന്ത്യ സീനിയർ റാങ്കിങ് ബാഡ്മിന്റൺ ടൂർണമെന്റ് മിക്സഡ് ഡബിൾസ് ഫൈനലിൽ കെ സതീഷ് കുമാർ–അശ്വിനി പൊന്നപ്പ സഖ്യം ജേതാക്കളായി. അശിത് സൂര്യ–പി അമൃത സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. പുരുഷ സിംഗിൾസ് കിരീടം കർണാടകത്തിന്റെ തുഷാർ സുവീറും വനിതാ സിംഗിൾസ് കിരീടം ഉത്തർപ്രദേശിന്റെ മാൻസി സിങ്ങും സ്വന്തമാക്കി. പുരുഷ ഡബിൾസിൽ മുഹമ്മദ് അമാന്‍–ഡിങ്കു സിങ് കോന്തൗജാം സഖ്യവും വനിതാ ഡബിൾസിൽ അദിതി ഭട്ട്–ശ്രാവണി വാലേക്കര്‍ സഖ്യവും ഒന്നാമതെത്തി.










0 comments