ad
Deshabhimani

ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് 
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തുടങ്ങി

badminton tournament

യോനക്സ് സണ്‍റൈസ് ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റൺ ടൂര്‍ണമെന്റ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 08, 2026, 01:15 AM | 1 min read

കൊച്ചി

കേരള ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്റെ നേതൃത്വത്തില്‍ യോനക്സ് സണ്‍റൈസ് ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റൺ ടൂര്‍ണമെന്റ് കടവന്ത്ര രാജീവ്ഗാന്ധി സ്പോര്‍ട്സ് സെന്ററിൽ തുടങ്ങി. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരള ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ചിത്രേഷ് നായര്‍ അധ്യക്ഷനായി. സെക്രട്ടറി മുഹമ്മദ് താരീഖ്, ട്രഷറര്‍ ബിനുരാജ്, ഡോ. പി കെ ജഗന്നാഥൻ, ഹരി റാഫേൽ എന്നിവര്‍ സംസാരിച്ചു.


പത്തുവര്‍ഷത്തിനുശേഷമാണ് ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കേരളത്തില്‍ നടക്കുന്നത്. താരങ്ങളും ദേശീയ,- അന്തര്‍ദേശീയ കോച്ചുമാരും ടെക്നിക്കല്‍ ഓഫീഷ്യല്‍സും സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റര്‍മാരും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ രണ്ടായിരത്തിലേറെപ്പേരാണ് ടൂർണമെന്റിലുള്ളത്. 14ന് പേസമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home