ad
Deshabhimani

ബാഡ്മിന്റണ്‍ 
ടൂര്‍ണമെന്റ്: ഫൈനല്‍ ഇന്ന്

badminton

യോനക്‌സ് സണ്‍റൈസ് ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെമിയില്‍ ഇന്ത്യന്‍താരം അശ്വിനി പൊന്നപ്പ-–കെ സതീഷ്-കുമാര്‍ സഖ്യം

വെബ് ഡെസ്ക്

Published on Jul 14, 2026, 02:03 AM | 1 min read

കൊച്ചി


യോനക്‌സ് സണ്‍റൈസ് ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ചൊവ്വ രാവിലെ ഒമ്പതിന് നടക്കും. വനിതാ ഡബിള്‍സില്‍ ശിഖ ഗൗതം–അശ്വിനി ഭട്ട് സഖ്യം അദിതി ഭട്ട്–ശിവാനി വലേകര്‍ സഖ്യത്തെ നേരിടും.


വനിതാ സിംഗിള്‍സില്‍ ഗുജറാത്തിന്റെ ശ്രേയ ലെലെയും ഉത്തര്‍പ്രദേശിന്റെ മാന്‍സി സിങ്ങും പുരുഷ സിംഗിള്‍സില്‍ കര്‍ണാടകത്തിന്റെ തുഷാര്‍ സുവീറും ഹരിയാനയുടെ മന്‍രാജ് സിങ്ങും ഏറ്റുമുട്ടും. പുരുഷ ഡബിള്‍സില്‍ മുഹമ്മദ് അമാന്‍–ഡിങ്കു സിങ് കോന്തൗജാം സഖ്യം സൂരജ് ഗോല–നിക്കോളസ് നാതന്‍ സഖ്യത്തെയാണ് എതിരിടുക. മിക്‌സഡ് ഡബിള്‍സില്‍ അശ്വനി പൊന്നപ്പ–കെ സതീഷ് കുമാര്‍ സഖ്യവും അശിത് സൂര്യ–-പി അമൃത സഖ്യവും മത്സരിക്കും. പകല്‍ 12ന് മന്ത്രി ഒ ജെ ജനീഷ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home