ad
Deshabhimani

വികസനം 
ഒഴുകിനിറഞ്ഞ്‌ അയ്യമ്പുഴ

ayyambuzha panchayath

മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായി അയ്യമ്പുഴ പഞ്ചായത്തിൽ നിർമിച്ച മാലിന്യ കലക്ഷന്‍ സെന്റർ 
കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു

avatar
കെ ഡി ജോസഫ്

Published on Sep 29, 2025, 02:45 AM | 1 min read


കാലടി

അഞ്ചുവർഷത്തെ എൽഡിഎഫ് ഭരണം അയ്യമ്പുഴ പഞ്ചായത്തിന് സമ്മാനിച്ചത് വികസനക്കുതിപ്പ്. കൃത്യമായി പദ്ധതികൾ തയ്യാറാക്കി സർക്കാർ നൽകിയ ഫണ്ടുകൾ ഉപയോഗിക്കാൻ കഴിഞ്ഞതിനാൽ എല്ലാ വാർഡിലും വികസനമെത്തിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞുവെന്നത് ചരിത്രനേട്ടം. ​ലൈഫ് ഭവനപദ്ധതിയിൽ 150 വീടുകൾ പൂർത്തിയാക്കി. 28 കുടുംബങ്ങൾക്ക് ഭൂമി വാങ്ങിനൽകി.


പാലിയേറ്റീവ് രോഗികൾക്കായി 30.50 ലക്ഷം രൂപ ചെലവഴിച്ചു. പാലിയേറ്റീവിനായി പുതിയ വാഹനവും വാങ്ങി. ഫിസിയോതെറാപ്പി സെന്ററും തുടങ്ങി. സ്വന്തമായി ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിയമിച്ചു. 25 ലക്ഷം രൂപയ്‌ക്ക്‌ ലാബ് ആധുനികവൽക്കരിച്ചു.


 തൊഴിലുറപ്പ് പദ്ധതിയിൽ 21 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

 ചുള്ളി ഗവ. എൽപി സ്കൂളിൽ ഒരുകോടി രൂപ ചെലവിൽ അടുക്കള, ഭക്ഷണഹാൾ, സ്മാർട്ട് ക്ലാസ്റൂം, വർണക്കൂടാരം, ഫർണിച്ചർ

 കുട്ടികൾക്ക് പ്രഭാതഭക്ഷണം, സ്കൂളിൽ കരാട്ടെ, 
യോഗ പരിശീലനം

 കടുകുളങ്ങര അങ്കണവാടിക്ക് സ്ഥലം കണ്ടെത്തി 
 കെട്ടിടം നിർമിച്ചു, അമലാപുരത്ത്‌ പുതിയ അങ്കണവാടി

 20 ലക്ഷം രൂപ മുടക്കി അയ്യമ്പുഴയിലും 
 തട്ടുപാറയിലും വനിതാ ഫിറ്റന്സ് സെന്റർ, 
 വനിതകൾക്ക്‌ കരാട്ടെ ക്ലാസ്, പിഎസ്‌സി പരിശീലനം

 മാലിന്യസംസ്കരണത്തിന്‌ 60 ലക്ഷം രൂപ ചെലവിട്ടു, 
 25 സെന്റിൽ കലക്‌ഷൻ സെന്റർ

 ജീവിതശൈലീ രോഗനിയന്ത്രണത്തിന്‌ 
 ഹെൽത്ത് ക്ലബ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home