ഡിസ്റ്റിന് പുരസ്‌കാരം

ഉന്നതവിദ്യാഭ്യാസ മികവിന് മിനിസ്റ്റേഴ്സ് അവാർഡ് മന്ത്രി ആർ ബിന്ദുവിൽനിന്ന് ഡിസ്റ്റ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു മാളിയേക്കൽ ഏറ്റുവാങ്ങുന്നു
അങ്കമാലി
ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് (ഡിസ്റ്റ്) ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികവിനുള്ള "മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സലൻസ് ഇൻ ഹയർ എഡ്യുക്കേഷൻ’ പുരസ്കാരം ലഭിച്ചു. മികച്ച അക്കാദമിക് നിലവാരം പുലർത്തി നാക് എ ഗ്രേഡ് നേടിയതിനാണ് ബഹുമതി.
മന്ത്രി ആർ ബിന്ദുവിൽനിന്ന് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു മാളിയേക്കൽ പുരസ്‌കാരം ഏറ്റുവാങ്ങി.









0 comments