ഗോപി കേട്ടേത്ത് നാട്യപ്രതിഭാ പുരസ്കാരം സമർപ്പിച്ചു

പ്രേമ രാജേന്ദ്രന് ഗോപി കേട്ടേത്ത് നാട്യപ്രതിഭാപുരസ്കാരം മന്ത്രി പി രാജീവ് സമ്മാനിക്കുന്നു
കളമശേരി
ബഹുമുഖപ്രതിഭയും നാടകപ്രവർത്തകനുമായിരുന്ന ഗോപി കേട്ടേത്തിന്റെ സ്മരണയ്ക്കായി വട്ടേക്കുന്നം സ്വതന്ത്ര ലൈബ്രറിയും കുടുംബവും ചേർന്ന് ഏർപ്പെടുത്തിയ രണ്ടാമത് ഗോപി കേട്ടേത്ത് നാട്യപ്രതിഭാ പുരസ്കാരം നടി പ്രേമ രാജേന്ദ്രന് മന്ത്രി പി രാജീവ് സമ്മാനിച്ചു.
സ്വതന്ത്ര ലൈബ്രറി പ്രസിഡന്റ് എ ആർ രതീശൻ അധ്യക്ഷനായി.
15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കെ എൻ ഗോപിനാഥ്, ഷാജി ജോർജ് പ്രണത, എ കെ ദാസ്, സി ബി മുഹമ്മദാലി, കവിത കേട്ടേത്ത്, കെ വി ശ്രീജേഷ്, എം കെ കരീം, എൻ സുരൻ തുടങ്ങിയവർ സംസാരിച്ചു.










0 comments