ad
Deshabhimani

സംഗീത സമ്പൂർണ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

award
വെബ് ഡെസ്ക്

Published on Dec 07, 2025, 02:12 AM | 1 min read

തൃപ്പൂണിത്തുറ


ശ്രീപൂർണത്രയീശ സംഗീതസഭയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ സംഗീത സമ്പൂർണ പുരസ്‌കാരത്തിന് പ്രമുഖ വയലിൻ വാദകൻ വി വി രവിയെയും പ്രശസ്‌ത മൃദംഗ കലാകാരൻ തിരുവനന്തപുരം വി സുരേന്ദ്രനെയും തെരഞ്ഞെടുത്തു. കർണാടക സംഗീതരംഗത്തുള്ള സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് പുരസ്‌കാരങ്ങൾ. 10,001- രൂപയും ഫലകവും പൊന്നാടയും അടങ്ങിയതാണ് പുരസ്‌കാരം.


കർണാടക സംഗീതത്തിലെ യുവപ്രതിഭയായ പുല്ലാങ്കുഴൽ വാദകൻ ശ്രീജിത്ത് ജി കമ്മത്തിന് മാവേലിക്കര പ്രഭാകരവർമ യുവ കലാപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും. 5001- രൂപയും ഫലകവും പൊന്നാടയും അടങ്ങിയതാണ് പുരസ്‌കാരം.


ഡിസംബർ 13 ശനി വൈകിട്ട് ആറിന് തൃപ്പൂണിത്തുറ അഭിഷേകം കൺവൻഷൻ സെന്ററിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. തുടർന്ന് പ്രശസ്‌ത കർണാടക സംഗീതജ്ഞ ഡോ. എൻ ജെ നന്ദിനിയുടെ സംഗീതക്കച്ചേരിയും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home