സംസ്കൃത സിനിമയൊരുക്കി ശ്രദ്ധേയനായി ഫാ. ജോൺ പുതുവ

ഫാ. ജോൺ പുതുവ
കാലടി
സംസ്കൃത ഭാഷയിൽ സിനിമയൊരുക്കി പുരസ്‌കാരം നേടി ശ്രദ്ധേയനായി ഫാ. ജോൺ പുതുവ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘ഏകാകി’ക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. അടുത്തിടെ ട്രാവൻകൂർ ഇന്റർനാഷണൽ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിം പുരസ്കാരവും ‘ഏകാകി’ സ്വന്തമാക്കി.
‘ഏകാകി’യുടെ കഥയും തിരക്കഥയും പ്രസാദ് പാറപ്പുറമാണ്. സംസ്കൃത സംഭാഷണങ്ങൾ തയ്യാറാക്കിയത് അയ്യമ്പുഴ ഹരികുമാറും. കാലടിയിലായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം. ഒരു കഥാപാത്രം മാത്രമുള്ള സംസ്കൃത സിനിമ എന്ന പ്രത്യേകതയും ‘ഏകാകി’ക്കുണ്ട്. നാടകത്തിനും ബാലേക്കുംവേണ്ടി ജീവിതം സമർപ്പിച്ച തിരുനാരായണപുരം വാസുദേവൻ എന്ന കലാകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം.
ഓട്രേലിയയിൽ വികാരിയായി സേവനമനുഷ്‌ഠിക്കുന്ന ഫാ. ജോൺ പുതുവ അയ്യമ്പുഴ ചുള്ളി സ്വദേശിയാണ്.









0 comments