കണയന്നൂർ ബാങ്കിന് പുരസ്‌കാരം

ജില്ലയിലെ മികച്ച കാർഷിക ഗ്രാമവികസന ബാങ്കിനുള്ള പുരസ്കാരവും നിക്ഷേപ സമാഹരണത്തിനുള്ള ഒന്നാംസ്ഥാനവും കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രതിനിധികൾ ഏറ്റുവാങ്ങുന്നു
തൃപ്പൂണിത്തുറ
ജില്ലയിലെ മികച്ച കാർഷിക ഗ്രാമവികസന ബാങ്കിനുള്ള പുരസ്കാരവും നിക്ഷേപ സമാഹരണത്തിനുള്ള ഒന്നാംസ്ഥാനവും കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന് ലഭിച്ചു.
കാക്കനാട് സംഘടിപ്പിച്ച 72–ാമത് സഹകരണ വാരാഘോഷത്തിൽവച്ച് ബാങ്ക് വൈസ് പ്രസിഡന്റ് പി വി ചന്ദ്രബോസ്, ഭരണസമിതി അംഗമായ എം ഐ അബ്ദുൾ റഹിം, സെക്രട്ടറി സന്ധ്യ ആർ മേനോൻ, അസിസ്റ്റന്റ് സെക്രട്ടറി പി എസ് സിജു, കെ എ അനൂപ് കുമാർ, കെ എസ് ശ്രീജ എന്നിവർചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ജില്ലയിലെ മികച്ച കാർഷിക വികസന ബാങ്കിനുള്ള പുരസ്കാരം തുടർച്ചയായി അഞ്ചാംതവണയാണ് ബാങ്കിന് ലഭിക്കുന്നത്. കഴിഞ്ഞ നാലുവർഷവും സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും ബാങ്കിനായിരുന്നു.










0 comments